വാഷിംഗ്ടണ്‍: രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണമാകുന്നതിനിടെ ഈ വർഷം ചൈന സന്ദർശിക്കുമെന്ന് അറിയിച്ച് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക് എസ്പെർ. ദക്ഷിണ ചൈന കടലിൽ അമേരിക്കയുടെ സേനാവിന്യാസം ഉൾപ്പെടെയുള്ള തർക്കങ്ങൾ നിലനിൽക്കവെയാണ് എസ്പെർ ചൈന സന്ദർശനത്തിന് ഒരുങ്ങുന്നത്.
ചൈനീസ് പ്രതിരോധ മന്ത്രിയുമായി ഇക്കാര്യം പലതവണ ചർച്ച ചെയ്തതായും ഈ വർഷം അവസാനത്തോടെ യാത്ര സാധ്യമായേക്കുമെന്നും എസ്പെർ അറിയിച്ചു.