സ്‌കൂള്‍ വിനോദയാത്രയ്ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍;

0
43

തിരുവനന്തപുരം: സ്‌കൂൾ വിനോദയാത്രകൾക്ക് പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. രാത്രി പത്തിനും പുലർച്ചെ അഞ്ചിനും ഇടയിൽ യാത്ര ചെയ്യരുതെന്ന് സർക്കാർ നിർദേശിച്ചു.

വിനോദയാത്രകൾ സർക്കാർ അംഗീകൃത ടൂർ ഓപ്പറേറ്റർമാർ വഴി മാത്രമായിരിക്കണം. യാത്ര പുറപ്പെടും മുൻപ് പൊലീസിലും ഗതാഗത വകുപ്പിലും അറിയിക്കണമെന്ന് മാനദണ്ഡത്തിൽ പറയുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശങ്ങൾ ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കി.

വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ കർശനനിർദേശങ്ങൾ പുറപ്പെടുവിച്ചത്.മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടിയുണ്ടാകും എന്ന് മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്ക് ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യം ഉണ്ടാവണമെന്നും വിദ്യാർഥികൾക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here