എമ്പുരാനിലെ കാസ്റ്റിംഗ് കണ്ട് മലയാളികൾ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് മലയാളികൾ. ഗെയിം ഓഫ് ത്രോൺസ് താരം ജെറോം ഫ്ലിൻ , ആമീർ ഖാന്റെ സഹോദരി നിതാഖ് ഹെഗ്ഡേ, ആൻഡ്രിയ ടിവാടർ തുടങ്ങി വമ്പനൻ താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. കോടികൾ പ്രതിഫലം നൽകിയാകും ഈ വമ്പൻമാരെയെല്ലാം പൃഥ്വിരാജ് എത്തിച്ചതെന്നാണ് പൊതുവെ സംസാരം. എന്നാൽ ഇപ്പോഴിതാ താരങ്ങളേയും അവരുടെ പ്രതിഫലത്തെ കുറിച്ചുമുള്ള ചർച്ചകളോട് പ്രതികരിക്കുകയാണ് പൃഥ്വിരാജ്.
‘എമ്പുരാനിൽ അഭിനയിക്കേണ്ട താരങ്ങളെ കുറിച്ചുള്ള ചർച്ച നടക്കുമ്പോൾ തന്നെ സ്വാഭാവികമായും നമ്മുടെ മനസിൽ കുറച്ച് പേരുടെ വിഷ് ലിസ്റ്റ് ഉണ്ടാകും. ആദ്യം ചില വലിയ പേരുകൾ എന്റെ മനസിൽ ഉണ്ടായിരുന്നു. ചില വലിയ താരങ്ങളെ സമീപിക്കുകയും ചെയ്തിരുന്നു. അമേരിക്കൻ, ബ്രിട്ടീഷ് , എന്തിന് ചൈനീസ് താരങ്ങളെ വരെ സമീപിച്ചു. ഇതിൽ പലരുമായും സൂം കോളിലൂടെ ഞാൻ സംസാരിക്കുകയും ചെയ്തു. ഇതുപോലൊരു ഇന്ത്യൻ സിനിമയിൽ അഭിനയിക്കുന്നതിനോട് പലരും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ചില കാര്യങ്ങളിൽ ധാരണ ആവുകയും ചെയ്തു.
എന്നാൽ ഈ സമയത്താണ് ഏജന്റുകൾ ഇടപെടുന്നത്. അവരുടെ ജോലി അവരുടെ താരങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രതിഫലം എങ്ങനെ വാങ്ങിക്കൊടുക്കാം എന്ന് ചിന്തിക്കുന്നത് തന്നെയായിരിക്കും. എന്നാൽ നിർഭാഗ്യവശാൽ അവരുടെ ആവശ്യങ്ങൾ നമ്മുക്ക് അംഗീകരിക്കാൻ സാധിച്ചില്ല. കാരണം ഈ സിനിമയ്ക്ക് വേണ്ടി എത്ര ചെലവാക്കാം എന്നതിനെ സംബന്ധിച്ച് കൃത്യമായ ധാരണ എനിക്കുണ്ടായിരുന്നു. എന്റെ തീരുമാനം എത്രമാത്രം എനിക്ക് പണം സേവ് ചെയ്യാൻ സാധിക്കുന്നുവോ അതൊക്കെ സിനിമയുടെ മേക്കിംഗിന് വേണ്ടി ഉപയോഗപ്പെടുത്തണം എന്നായിരുന്നു എന്റെ ചിന്ത. ഈ സിനിമയിൽ അഭിനയിക്കുന്നത് മോഹൻലാൽ ഒരു നയാ പൈസ പോലും വാങ്ങിയിട്ടില്ല. അതുകൊണ്ടാണ് ഈ സിനിമ സാധ്യമായത്’, പൃഥ്വിരാജ് പറഞ്ഞു. അതേസമയം ഞാൻ മാത്രമല്ല പൃഥ്വിരാജ് പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്ന് മോഹൻലാലും വെളിപ്പെടുത്തി.
ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ 400 കോടി ബജറ്റിലാണ് ഒരുങ്ങിയത്. ആശിർവാദ് സിനിമാസ്, ഹോംബാലെ ഫിലിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ, വിജയ് കിർഗന്ദൂർ, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.