ന്യൂദല്‍ഹി: ഡോളറിനെതിരെ വീണ്ടും മൂക്ക് കുത്തി ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 83 പിന്നിട്ടിരിക്കുകയാണ്. യു എസ് ട്രഷറി വരുമാനം വര്‍ധിച്ചത് ആണ് രൂപക്ക് തിരിച്ചടിയായത് എന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് നിരക്കായ 83.02 ലാണ് ഇന്ന് രൂപ ഇന്ന് അവസാനിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ കറന്‍സിക്ക് 66 പൈസയുടെ നഷ്ടമാണ് ഉണ്ടായത്.
ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ധന കാരണം ഡോളര്‍ സൂചിക 0.33 ശതമാനം ഉയര്‍ന്ന് 112.368 ആയി. കഴിഞ്ഞ ദിവസം 82.36 രൂപയില്‍ ആയിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. 82.40 രൂപയില്‍ ഇന്ത്യന്‍ കറന്‍സിയെ സംരക്ഷിച്ച് നിര്‍ത്താനുള്ള റിസര്‍വ് ബാങ്കിന്റെ ശ്രമം വിഫലമായി. ആര്‍ ബി ഐയുടെ ഇടപെടലുകള്‍ കുറഞ്ഞതോടെ ആണ് രൂപക്ക് വീണ്ടും തിരിച്ചടിയുണ്ടായത് എന്നാണ് സൂചന.