നയൻതാര – വിഘ്നേഷ് ശിവൻ ദമ്പതികൾ വാടകഗർഭധാരണം വഴി കുഞ്ഞുങ്ങൾ ജനിച്ചത്തിന് പിന്നാലെ തുടങ്ങിയ വിവാദങ്ങൾക്ക് ഇപ്പോഴും അവസാനം ആയിട്ടില്ല. സറോഗസി വഴിയാണ് കുട്ടികൾ പിറന്നതെന്ന വാർത്തയ്ക്ക് പിന്നാലെ വലിയതരത്തിലുള്ള വിമർശനങ്ങൾ നയൻതാരയ്ക്കും വിഘ്നേഷിനുമെതിരെ ഉയർന്നിരുന്നു.
പിന്നാലെ സറോഗസിയിൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുക ആണെന്നും ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാകും എന്നും മെഡിക്കൽ സർവീസസ് ഡയറക്ടറേറ്റ് (ഡിഎംഎസ്) രൂപീകരിച്ച സമിതി വ്യക്തമാക്കിയിരിക്കുികയാണ്. ഇരുവരും 6 വർഷം മുൻപേ വിവാഹിതരാണെന്നതും വാടക ഗർഭധാരണം നടത്തിയതു നടിയുടെ ബന്ധുവാണെന്നുമുള്ള വിശദീകരണത്തിന്റെ സത്യാവസ്ഥ പരിശോധിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചത്. വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാധുതയും പരിശോധിക്കും.