ബിസിസിഐയുടെ അധ്യക്ഷനായി സൗരവ് ഗാംഗുലിക്ക് പകരം മുൻതാരം റോജർ ബിന്നിയെ തിരഞ്ഞെടുത്തു. മുംബൈയിൽ നടന്ന വാർഷിക യോഗത്തിലാണ് റോജർ ബിന്നിയെ തിരഞ്ഞെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരും.ആശിഷ് ഷെലാർ (ട്രഷറർ), രാജീവ് ശുക്ല (വൈസ് പ്രസിഡന്റ്), ദേവജിത് സൈകിയ (ജോയിൻ സെക്രട്ടറി). സ്ഥാനമൊഴിയുന്ന ട്രഷറർ അരുൺ ധുമാലിനെ ഐപിഎൽ ചെയർമാനായും തിരഞ്ഞെടുത്തു.
ഗാംഗുലിലെ ഐസിസിയിലേക്ക് അയക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുമെന്നും മമത വ്യക്തമാക്കി. ബംഗാളിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമാണ് സൗരവ് ഗാംഗുലി. ഇത്ര മോശമായ രീതിയില്‍ അദ്ദേഹത്തെ ഒഴിവാക്കിയത് എന്തിനാണെന്നും മമത ചോദിച്ചു.
ഒക്ടോബര്‍ 20-നാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. അടുത്ത മാസം മെൽബണിലാണ് തിരഞ്ഞെടുപ്പ് നടക്കുക.