കോവിഡ് കാലത്ത് ദരിദ്രരായവരിൽ 80 ശതമാനവും ഇന്ത്യക്കാരാണെന്ന് പഠന റിപ്പോർട്ട്.

0
68

കോവിഡ് കാലത്ത് ദരിദ്രരായവരിൽ 80 ശതമാനവും ഇന്ത്യക്കാരാണെന്ന് പഠന റിപ്പോർട്ട്. ലോകബാങ്ക് നടത്തിയ പഠനത്തിലാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. മഹാമാരി മൂലം ആഗോള തലത്തിൽ ദരിദ്രരായ 7 കോടി പേരിൽ 5.6 കോടി ആളുകളും ഇന്ത്യക്കാരണെന്ന് പഠനത്തിൽ പറയുന്നു.

2019 ൽ 8.4 ശതമാനമായിരുന്നു ആഗോള ദാരിദ്ര്യത്തിന്റെ തോതെങ്കിൽ 2020ൽ അത് 9.3 ശതമാനമായി ഉയർന്നു. 2020ൽ ഏഴ് കോടി ആളുകൾ കൂടെ ദരിദ്രരായതോടെ നിലവിൽ ലോകത്തെ ആകെ ദരിദ്രരുടെ എണ്ണം 70 കോടി കവിഞ്ഞെന്നും,ലോകബാങ്കിന്റെ പഠനം പറയുന്നു.

2011 ലെ ഔദ്യോഗിക കണക്കുകൾ പരിശോധിക്കുമ്പോൾ 2020ൽ ൽ ദാരിദ്ര്യം താഴേക്കാണ് സൂചിപ്പിക്കുന്നത് എന്നും പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ ദാരിദ്ര്യത്തിൽ കുറവ് വന്നിട്ടുണ്ടെന്നും പഠനം പറയുന്നു. 2020 വരെ ആഗോള തലത്തിലും ദാരിദ്ര്യം താഴേക്കായിരുന്നുവെന്നും പഠനം പറയുന്നു. എന്നാൽ മഹാമാരിയോടെ സ്ഥിതി മാറി. അതിന്റെ ഫലമായി 70 ദശലക്ഷം ആളുകൾ ദാരിദ്ര്യ പട്ടികയിലേക്ക് വന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡിന് പിന്നാലെ ലോകം സാധാരണ നിലയിലേക്ക എത്തുമ്പോഴും വർദ്ധിച്ചുവരുന്ന ഭക്ഷ്യ-ഊർജ്ജ വിലകൾ ദാരിദ്ര്യ നിർമാർശനത്തിന് തടസമാണെന്ന് പഠനം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here