കൊല്ലം: അക്ഷരങ്ങളുടെ നക്ഷത്രങ്ങളാണ് വായന ദിനത്തിന്റെ സന്ദേശമായി കൊല്ലത്തിന്റെ ആകാശത്തെ നിറങ്ങള്‍ അണിയിച്ചത്.
കൊല്ലത്തിന്റെ വായന ദിനത്തിനായി ജില്ലാ ഇൻഫര്‍മേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അക്ഷരനക്ഷത്രം പരിപാടിയാണ് അക്ഷരത്തിന്റെ വൈവിധ്യങ്ങളെ, മലയാളത്തെ ആകാശത്തേക്ക് ഉയര്‍ത്തിയത്.
ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ വച്ച് നടന്ന പരിപാടി ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉദ്ഘാടനം ചെയ്തു. അമ്മ മലയാളത്തെ മലയാളത്തിന് പകര്‍ന്ന് നല്‍കിയ കവി കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യാതിഥിയായി.കുമ്ബിള്‍ കഞ്ഞി വിശപ്പ് മാറ്റാൻ, കൂലി പോരന്നതറിഞ്ഞു പിണങ്ങാൻ ആയുധം തന്ന മലയാളം, കവിയുടെ വരികള്‍ക്ക് പിറകെ ആകാശത്തേക്ക് വിളക്കുകളായി സ്റ്റേഡിയത്തില്‍ നിന്ന് പറന്നുയര്‍ന്നു. യുവാക്കളും വിദ്യാര്‍ഥികളും തങ്ങള്‍ ഉയര്‍ത്തി വിട്ട, മലയാളത്തെ അഭിമാനത്തോടെ നോക്കി നിന്നു.
അക്ഷരം നിറഞ്ഞ ആകാശത്തെ സാക്ഷിയാക്കി നഗരം പ്രതിഞ്ജ ചൊല്ലി… വായനയാണ്, ഭാഷയാണ് മുന്നിലേക്കുള്ള കാലത്തിന്റെ വഴി. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, ജില്ലാ ഇൻഫര്‍മേഷൻ ഓഫീസര്‍ പി ആര്‍ സാബു തുടങ്ങിയവര്‍ പങ്കെടുത്തു.