സംസ്ഥാനത്താകെ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുകയാണ്. ഈ പ്രശ്നത്തിൽ സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നടപടികള്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍, ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്താൻ ശാസ്ത്രീയ മാർഗ്ഗങ്ങളുമായി IFSE യുടെ (International Foundation for Social Empowerment) Waste Management Technicians & Consultants തയ്യാറായി വന്നിരിക്കുന്നു.
ഒരുകാലത്ത് അലഞ്ഞു പല വഴിക്ക് ഇര തേടി പോയിരുന്ന നായകൾ, ജനവാസം കൂടുതലുള്ള പട്ടണങ്ങൾ കേന്ദ്രീകരിക്കുന്നതിന്റെ കാരണം – മാലിന്യ കൂമ്പാരങ്ങൾ തന്നെയാണ്. അലക്ഷ്യമായി നാം വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ നഗരത്തിൽ സുലഭമായി കിട്ടുന്നതിന്റെ ഫലമായിട്ടു തന്നെയാണ് ഇവർ അവിടം താവളമാക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ വിവിധ ആളുകൾ താമസിക്കുന്ന ഇടങ്ങളിൽ നിന്നുള്ള മാലിന്യം ഒഴിഞ്ഞ പറമ്പിലും തോടുകളിലും വലിച്ചെറിയുന്നത് തെരുവുനായ്ക്കൾ വർധിക്കാൻ കാരണമാവുന്നു. റോഡിനോട് ചേർന്ന് കുറ്റിക്കാടുകൾ വളർന്ന സ്ഥലങ്ങളിൽ രാത്രി ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും തെരുവു നായ്ക്കളുടെ വളർച്ചയ്ക്കിടയാക്കുന്നു. ഒഴിഞ്ഞ പറമ്പിലും മറ്റും തെരുവു നായ്ക്കൾ കൂട്ടം ചേർന്ന് നിൽക്കുന്നത് കാരണം സ്കൂളുകളിലേക്കും മദ്റസകളിലേക്കും ചെറിയ കുട്ടികളെ കൊണ്ടുവിടേണ്ട അവസ്ഥയാണ്. രാത്രിയിലും പകലും നായ്ക്കളുടെ ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരുക്ക് പറ്റി ചികിത്സയിലാണ്. ഇരുചക്ര വാഹനത്തിനു കുറുകെയോടുന്നതു മൂലം അപകടത്തിൽപ്പെടുന്നവരും നിരവധിയാണ്
ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഇവരുടെ സാന്നിധ്യം കുറയണമെങ്കിൽ – തെരുവിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങളുടെ വരവ് കുറയ്ക്കണം. അത് സംഭവിക്കണമെങ്കിൽ ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കപ്പെടണം. അതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കർശനമായ നിലപാടെടുക്കണം. മാലിന്യ സംസ്കരണ പദ്ധതികൾ നടത്തിക്കൊണ്ടു വരുന്ന പ്രാദേശികമായ ഓർഗനൈസേഷനുകളുമായി സഹകരിച്ചു കൊണ്ട് പദ്ധതികൾ തയ്യാറാക്കണം. ജൈവ മാലിന്യ സംസ്കരണത്തിൽ കേരളത്തിന്റെ മുഖമുദ്രയായി മാറികൊണ്ടിരിക്കുന്ന IFSE (International Foundation for Social Empowerment ) ഉയർത്തി പിടിക്കുന്ന ആശയം പ്രാവർത്തികമാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മറ്റും, തയ്യാറായി വന്നാൽ ഇതിനൊരു പരിഹാരം കാണാൻ കഴിയും. ജൈവമാലിന്യങ്ങൾ യൂറോപ്പ്യൻ ടെക്നോളജി ഉപയോഗിച്ച് വളമാക്കാനും, കക്കൂസ് മാലിന്യങ്ങൾ സംസ്കരിച്ച്, ജലസ്രോതസ്സുകൾ (കിണർ, കുളം, നദികൾ ) തുടങ്ങിയവയെ രോഗാണു വിമുക്തമായി നിലനിർത്താനും, കുടിവെള്ളം ശുദ്ധീകരിക്കാനും. കൊതുകിന്റെ പ്രജനനം തടയാനും ഒക്കെയുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ IFSE നടപ്പിലാക്കുന്നുണ്ട്. നല്ല പരിശീലനം ലഭിച്ച SST Team – Waste Management Technician ആൻഡ് Consultant എന്ന ഒരു പ്രത്യേക ഗ്രൂപ്പ് തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്നു.
ഭക്ഷണ മാലിന്യ പ്രശനം പരിഹരിക്കാൻ ഒരു തരി മണ്ണ് പോലുമില്ലാത്തവർക്ക്, ഈ ബാക്റ്റീരിയൽ ടെക്നോളജി ഉപയോഗിക്കാം. ഇത് വഴി വലിച്ചെറിയൽ സംസ്കാരം ഉപേക്ഷിക്കാം. മണ്ണിനും, ജലത്തിനും, വായുവിനും, സമൂഹത്തിനും ഉപകാരപ്രദമായതുമായ ഈ ടെക്നോളജിയെ സ്വാഗതം ചെയ്യാം.