വയനാട്ടിൽ എൽഡിഎഫ്-യുഡിഎഫ് ഹര്‍ത്താൽ;

0
54

യു.ഡി.എഫും എൽ.ഡി.എഫുമാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്ന് ഇരു മുന്നണികളും ആഹ്വാനം ചെയ്തിട്ടുണ്ട്.

ലക്കിടിയിൽ യു‍ഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. രാവിലെ കല്‍പ്പറ്റ നഗരത്തിൽ ഉള്‍പ്പെടെ വാഹനങ്ങള്‍ ഓടുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് യുഡിഎഫ് രാവിലെ മാർച്ച് നടത്തും.

ചൂരൽമലയിലെയും മുണ്ടക്കെെയിലേയും വൻഉരുൾപൊട്ടലിൽ 450 ലേറെ പേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയാണ് യു.ഡി.എഫ് ഹർത്താൽ നടത്തുന്നത്. കേന്ദ്രസഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തതിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here