ഇന്ന് ദേശീയ ഹിന്ദി ദിനം : രാജ്യത്ത് ഹിന്ദി സംസാരിക്കുന്നത് 43.6 ശതമാനം പേർ

0
109

ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ഡോ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാസമിതി 1949 സെപ്റ്റംബർ 14ന് ഹിന്ദിയെ ഇന്ത്യയുടെ ഭരണഭാഷയായി തെരഞ്ഞെടുത്തു. ഈ തീയതി പിന്നീട് ദേശീയ ഹിന്ദി ദിനമായി മാറുകയായിന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം ദേവനാഗിരി ലിപിയിലെഴുതപ്പെട്ട ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ഏകദേശം 250 ദശലക്ഷത്തിലധികം ആൾക്കാർ ഹിന്ദി സംസാരിക്കുന്നുവെന്നാണ് കണക്ക്. 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 43.6 ശതമാനം ആൾക്കാർ ഹിന്ദി സംസാരിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും അധികം സംസാരിക്കുന്ന നാലാമത്തെ ഭാഷ എന്ന പ്രത്യേകതയും ഹിന്ദിക്കുണ്ട്.

ഡൽഹി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെ ഭരണഭാഷ ഹിന്ദിയാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ രണ്ടാം ഭാഷയാണ് ഹിന്ദി.

ഹിന്ദിക്ക് പുറമെ മറാഠി, സംസ്കൃതം, സിന്ധി, ബിഹാറി, കൊങ്കിണി, കശ്മീരി, നേപ്പാളി തുടങ്ങിയ ഭാഷകളും എഴുതുന്നതും ദേവനാഗരി ലിപിയിലാണ്. ദേവഭാഷയായി അറിയപ്പെടുന്ന സംസ്കൃതം എഴുതാൻ ഉപയോഗിച്ചതിനാലാണ് ഈ ലിപി ദേവനാഗരി എന്നറിയപ്പെടുന്നത്.

നൂറ്റാണ്ടുകൾക്കു മുമ്പ് സിന്ധുനദിയുടെ തീരത്ത് വസിച്ചിരുന്നവർ സംസാരിച്ചിരുന്ന ഭാഷ ഹിന്ദി എന്നറിയപ്പെട്ടിരുന്നു. സിന്ധു നദിയുടെ തീരം എന്നാണ് ഈ വാക്കിന്റെ അർത്ഥം.

LEAVE A REPLY

Please enter your comment!
Please enter your name here