മുഖ്യ വിവരാവകാശ കമ്മീഷണറായി യശ്വര്‍ധന്‍ കുമാര്‍ സിന്‍ഹ ചുമതലയേറ്റു. യശ്വര്‍ധന്‍ കുമാര്‍ സിന്ഹയെ മുഖ്യ വിവരാവകാശ കമ്മീഷണറാക്കുന്നതില്‍ കോണ്ഗ്രസ് ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പ് മറികടന്നാണ് തീരുമാനം. തെരഞ്ഞെടുപ്പില്‍ സുതാര്യതയില്ലെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.
രാഷ്ട്രപതി ഭവനില്‍ എത്തിയാണ് യശ്വര്‍ധന്‍ സിന്‍ഹ ചുമതലയേറ്റെടുത്തത്. ബിമല്‍ ജുല്‍ക കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം ഓഫീസ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. അര്‍ഹരുടെ പട്ടിക തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരസ്യമാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശങ്ങള്‍ സെലക്‌ട് കമ്മിറ്റി പാലിച്ചില്ലെന്ന് കോണ്ഗ്രസ് ആരോപിച്ചിരുന്നു.