‘ആദിപുരുഷി’ന്റെ പ്രഖ്യാപനം തൊട്ടേ ആരാധകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയാണ് ‘ആദിപുരുഷ്’ ഒരുങ്ങുക. പ്രഭാസ് നായകനായി എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. 2023 ജനുവരി 22ന് റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ‘ആദിപുരുഷി’ന്റെ ടീസറിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്നത്.
‘ആദിപുരുഷി’ന്റെ ടീസര്‍ ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ‘ആദിപുരുഷിന്റെ ടീസറും പോസ്റ്ററും ഒക്ടോബര്‍ രണ്ടിന് പുറത്തുവിടുമെന്ന് ഇന്ന് സംവിധായകൻ ഓം റൗട്ട് തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. അയോധ്യയില്‍ സരയൂവിന്റെ തീരത്തുവെച്ചായിരിക്കും ടീസര്‍ റിലീസ്. ആദിപുരുഷനില്‍ പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്.