ഇറ്റലിയുടെ (Italy) ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നു. ഇറ്റലിയില്‍ മുസോളിനിക്ക് (Mussolini) ശേഷം മെലോണിയിലൂടെ തീവ്ര വലതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുകയാണ്.
15ാം വയസ്സില്‍, ഇറ്റലിയിലെ ഭീകരതയ്ക്കെതിരെ പോരാടുന്നതിനായി ഇറ്റാലിയന്‍ സോഷ്യല്‍ മൂവ്മെന്റ് പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ ചേര്‍ന്നു കൊണ്ടാണ് മെലോണി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ചത്.തുടര്‍ന്ന് ബ്രദേഴ്സ് ഓഫ് ഇറ്റലി എന്ന പാര്‍ട്ടി മെലോണി സ്ഥാപിച്ചു. ശേഷം 2014 മുതലാണ് മെലോണി ശക്തമായി പാര്‍ട്ടിയെ നയിക്കാന്‍ തുടങ്ങിയത്.
‘ഇറ്റലിയും ഇറ്റാലിയന്‍ ജനതയും ആദ്യം!’ എന്നതായിരുന്നു മെലോണിയുടെ മുദ്രവാക്യം.2020 ല്‍ ജോര്‍ജിയ മെലോണി യൂറോപ്യന്‍ കണ്‍സര്‍വേറ്റീവ്സ് ആന്‍ഡ് റിഫോര്‍മിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിരുന്നു.ഇറ്റലിയുടെ ദേശീയനിറങ്ങളായ പച്ചയിലും വെള്ളയിലും ചുവപ്പിലുമുള്ള തീനാളമാണ് ജോര്‍ജിയ മെലോണിയുടെ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ ചിഹ്നം.
തന്റെ പാര്‍ട്ടിയെ മധ്യ-വലതുപക്ഷത്തേക്ക് എത്തിക്കാനാണ് മെലോണി ശ്രമിച്ചത്. മധ്യവര്‍ഗത്തെ ആകര്‍ഷിക്കുന്ന തരത്തില്‍ പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കാനും മെലോണി പദ്ധതിയിട്ടിരുന്നു.അതേസമയം, തീവ്ര രാഷ്ട്രീയ സംഘങ്ങളുടെയും സ്വന്തം സഖ്യകക്ഷികളുടെയും സമ്മര്‍ദ്ദത്തെ അതിജീവിക്കാനാവാതെ ഈ വര്‍ഷം ജൂലൈയിലാണ് മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗ്ഗി രാജിവെച്ചത്. ഇത് വളരെ നേരത്തേയുള്ള ഒരു തിരഞ്ഞെടുപ്പിലേക്കാണ് ഇറ്റലിയെ തള്ളി വിട്ടത്.