ബിജാപുര്‍: ഛത്തീസ്ഗഢിലെ ബിജാപുര്‍ ജില്ലയില്‍ നിരവധി കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുതിര്‍ന്ന മാവോവാദി നേതാവിനെ സ്വന്തം അനുയായികള്‍ കൊലപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഗംഗലൂര്‍ ഏരിയാ കമ്മിറ്റി അംഗം മോദിയം വിജയയാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്.
ഇദ്ദേഹത്തിെന്റ തലക്ക് എട്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ഗംഗലൂര്‍ പ്രദേശത്ത് അടുത്തിടെ നടന്ന കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്നും ബസ്തര്‍ റേഞ്ചിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ പി. സുന്ദര രാജ് പറഞ്ഞു.
‘ബിജാപുര്‍ ജില്ലയിലെ വെസ്റ്റ് ബസ്തര്‍ ഡിവിഷന്‍ മേഖലയില്‍ നടന്ന മിക്ക സിവിലിയന്‍ കൊലപാതകങ്ങള്‍ക്കും പിന്നില്‍ വിജയ് ആണ്.നിരപരാധികളായ ആദിവാസികള്‍ക്കെതിരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇയാളും പ്രാദേശിക അനുയായികളും തമ്മില്‍ വിയോജിപ്പുണ്ടായിരുന്നു.
സൗത്ത് ബസ്തര്‍ മേഖലയില്‍ അടുത്തിടെ നടന്ന സിവിലിയന്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നിലവിലെ സംഭവം വളരെ പ്രധാനപ്പെട്ടതാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നുണ്ട്’ -ഇന്‍സ്പെക്ടര്‍ ജനറല്‍ പറഞ്ഞു.