ഐ ഫോൺ വിവാദം: ഫോൺ കിട്ടിയത് കോടിയേരിയുടെ പഴ്സണൽ സ്റ്റാഫിനെന്ന് ചെന്നിത്തല

0
112

തിരുവനന്തപുരം: ഐ ഫോണ്‍ കോടിയേരിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിനും കിട്ടിയെന്ന് രമേശ് ചെന്നിത്തല. ആഭ്യന്തരമന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണന്‍റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന എ.പി രാജീവന്‍ അടക്കം മൂന്നു പേര്‍ക്ക് യുഎഇ ദിനാഘോഷത്തിന്‍റെ ഭാഗമായി ഐ ഫോണ്‍ കിട്ടിയെന്ന് ചെന്നിത്തല വ്യക്തമാക്കി. ചിത്രങ്ങള്‍ സഹിതമാണ് രമേശ് ചെന്നിത്തല കാര്യങ്ങള്‍ വിശദീകരിച്ചത്.

 

ലക്കി ഡിപ്പ് വഴിയായിരുന്നു സമ്മാനം നല്‍കിയത്. തന്‍റെ സ്റ്റാഫില്‍ പെട്ട ഹബീബിന് ലക്കി ഡിപ്പില്‍ വാച്ച്‌ സമ്മാനമായി കിട്ടിയിരുന്നു എന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ സമ്മതിച്ചു. മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു അതെന്നും ചെന്നിത്തല പറഞ്ഞു.പ്രോട്ടോകോള്‍ ലംഘനം ഉറപ്പാക്കേണ്ട പ്രോട്ടോകോള്‍ ഉദ്യോഗസ്ഥന് തന്നെ ഫോണ്‍ സമ്മാനമായി കിട്ടിയതിനെ കുറിച്ച്‌ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ആരാഞ്ഞു.

 

അതേസമയം താന്‍ സ്വപ്ന സുരേഷില്‍ നിന്നും ഐ ഫോണ്‍ വാങ്ങിയെന്ന ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നും നിരസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here