ന്യൂയോര്‍ക്ക്: കോൾ ലിങ്ക് എന്ന പ്രത്യേകത അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. പുതിയ കോൾ ചെയ്യാനോ നിലവിലുള്ള കോളിൽ ആഡ് ചെയ്യാനോ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് കോൾ ലിങ്ക്. കോൾ ചെയ്യുന്ന ടാബിൽ ‘കോൾ ലിങ്കുകൾ’ എന്ന ഓപ്‌ഷൻ ഉണ്ടാകും. ഇത് ഉപയോഗിച്ച് ഓഡിയോ അല്ലെങ്കിൽ വീഡിയോ കോളിനായി മറ്റൊരാളെ ക്ഷണിക്കാന്‍ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ, മറ്റെതെങ്കിലും ചാറ്റിലോ പങ്കുവയ്ക്കാനുള്ള ലിങ്ക് ക്രിയേറ്റ് ചെയ്യാൻ കഴിയും.
ഈ ആഴ്ച അവസാനം ഫീച്ചർ പുറത്തിറങ്ങുമെന്നാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്. വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തെന്ന് ഉപയോക്താക്കൾ ഉറപ്പാക്കേണ്ടതുണ്ട്. ഒരേ സമയം വാട്ട്സാപ്പിലെ 32 പേർക്കുള്ള ഗ്രൂപ്പ് വീഡിയോ കോൾ സെറ്റിങ്സ് ഉടൻ പുറത്തിറക്കുമെന്നും വാട്ട്സ്ആപ്പ് അറിയിച്ചു.