സംവിധായകൻ ഷാജി കൈലാസിന്റെ അമ്മ അന്തരിച്ചു

0
56

തിരുവനന്തപുരം• സംവിധായകന്‍ ഷാജി കൈലാസിന്റെ അമ്മ കുറവന്‍കോണം കൈരളി നഗര്‍ തേജസില്‍ (കെഎന്‍ആര്‍എ 69) ജാനകി എസ്.നായര്‍ (88) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് 4 മണിക്കു തൈക്കാട് ശാന്തി കവാടത്തില്‍. പരേതനായ ശിവരാമൻ നായരാണ് ഭർത്താവ്. മക്കൾ:ഷാജി കൈലാസ്, കൃഷ്ണകുമാർ (റോയ്)‌, ശാന്തി ജയശങ്കർ. മരുമക്കൾ: ചിത്ര ഷാജി, രതീഷ്, ജയശങ്കർ (പരേതൻ).

കുറച്ചു ദിവസമായി ജാനകി അസുഖബാധിതയായിരുന്നു. കാപ്പ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ഷാജി കൈലാസ് അമ്മയുടെ മരണവിവരം അറിയുന്നത്. ഉടന്‍തന്നെ ഷൂട്ടിങ് നിര്‍ത്തിവച്ച് ഷാജി കൈലാസും അണിയറ പ്രവര്‍ത്തകരും കുറവന്‍കോണത്തെ വീട്ടിലേക്കെത്തി.

ജാനകിയമ്മയുടെ നിര്യാണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ അനുശോചിച്ചു. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here