പശ്ചിമ ബംഗാളിലെ ചോപ്രയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിഷേധം തെരുവ് യുദ്ധമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു. മൂന്ന് ബസുകളും ഒരു പൊലീസ് വാഹനവും അഗ്നിക്ക് ഇരയായി. കൊല്‍ക്കത്തയേയും സില്‍ഗുരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത 31 ല്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി.