കണ്ണൂർ: പ്രിയ വർഗീസിന്റെ നിയമനം ഗവർണർ സ്റ്റേ ചെയ്തതിനെ നിയമപരമായി നേരിടുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസ്ലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. വ്യാഴാഴ്ച അവധി ആയതിനാൻ മറ്റന്നാൾ തീരുമാനമെടുക്കുമെന്നും കോടതിയെ സമീപിക്കുമെന്നും വി.സി. മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ സർവകലാശാല നിയമത്തിലെ ചട്ടം 7(3) വായിച്ചാണ് വി.സിയുടെ പ്രതികരണം.
സർവ്വകലാശാലാ നിയമം വകുപ്പ് 7 (3)പ്രകാരമാണ് ഗവർണർ നിയമനത്തിൽ ഇടപെടൽ നടത്തിയത് എന്നാണ് വിശദീകരണം. വി.സിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നാണ് ഇപ്പോൾ കണ്ണൂർ സർവകലാശാല വൈസ് ചാൻസ്ലർ വ്യക്തമാക്കിയത്.
ചട്ടങ്ങൾ മറികടന്ന് പ്രിയ വർഗീസിന്റെ നിയമനം എന്ന വിമർശനങ്ങൾ വ്യാപകമായി ഉയർന്നിരുന്നതിന് പിന്നാലെയായിരുന്നു ഗവർണറുടെ ഇടപെടൽ.