ന്യൂഡൽഹി: കോൺഗ്രസ് പുതിയ ദൗത്യം ഏൽപിച്ചതിന് പിന്നാലെ സ്ഥാനം രാജിവെച്ച് മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനമാണ് ഗുലാം നബി ആസാദ് രാജിവെച്ചത്. പാർട്ടി ദേശീയ നേതൃത്വവുമായി ഏറെനാളായി അകൽച്ചയിലുള്ള ഗുലാം നബി ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽനിന്നും രാജിവച്ചു.
കോൺഗ്രസ് അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതിയിൽ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണ സമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചത് തരംതാഴ്ത്തലായാണ് അദ്ദേഹം കാണുന്നതെന്ന് ഗുലാം നബിയോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചതായി എൻഡി ടിവി റിപ്പോർട്ട് ചെയ്തു.