സിറോ മലബാര്‍സഭയുടെ സിനഡ് സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം

0
53

കൊച്ചി : സിറോ മലബാര്‍സഭയുടെ സിനഡ് സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കം. ബഫര്‍സോണ്‍, കുര്‍ബാന പരിഷ്‌കരണം തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനം കാക്കനാടാണ് നടക്കുക.

ഭൂമി വില്‍പ്പന വിവാദവും കുര്‍ബാന പരിഷ്‌കരണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും കീറാമുട്ടിയായി തുടരുന്നതിനിടെയാണ് മുപ്പതാമത് സിനഡിന്റെ രണ്ടാംപാദ സമ്മേളനം നടക്കുന്നത്. 61 ബിഷപ്പുമാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കാര്‍ഷിക പ്രശ്‌നങ്ങളാണ് സിനഡിന്റെ പ്രധാന അജണ്ട. ഒപ്പം എറണാകുളം അങ്കമാലി അതിരൂപതയും സിനഡും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയും ചര്‍ച്ചയാകും. വിവിധ വിഷയങ്ങളില്‍ അതിരൂപത സംരക്ഷണ സമിതി സിനഡിന് നല്‍കിയ നിവേദനവും പരിശോധിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here