നാഗ്പൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഫാക്കല്‍റ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് അപേക്ഷിക്കാം– aiimsnagpur.edu.in .
പ്രൊഫസര്‍: 8 പോസ്റ്റുകള്‍ അഡീഷണല്‍ പ്രൊഫസര്‍: 9 പോസ്റ്റുകള്‍ അസോസിയേറ്റ് പ്രൊഫസര്‍: 5 പോസ്റ്റുകള്‍ അസിസ്റ്റന്റ് പ്രൊഫസര്‍: 7 പോസ്റ്റുകള്‍ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇവിടെ ലഭ്യമായ വിശദമായ വിജ്ഞാപനത്തിലൂടെ വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും പരിശോധിക്കാവുന്നതാണ്. ജനറല്‍/ ഒ ബി സി/ ഇഡ ബ്ല്യു എസ് വിഭാഗത്തില്‍പ്പെട്ടവര്‍ 2,000 രൂപയും എസ്സി/എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ 500 രൂപയും അപേക്ഷാ ഫീസായി അടയ്ക്കേണ്ടതാണ്.
തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 11 വരെയാണ്.