‘രാജ്യമാകെ ത്രിവര്‍ണം പാറും’.. 50 ലക്ഷം പതാകകള്‍ നിര്‍മ്മിക്കാനൊരുങ്ങി കുടുംബശ്രീ

0
74

തിരുവനന്തപുരം: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമാക്കാൻ കുടുംബശ്രീയും. പ്രധാനമന്ത്രിയുടെ ആഹ്വാനമേറ്റടുത്ത് 50 ലക്ഷം പതാകകളാണ് കുടുംബശ്രീ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ആഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ത്രിവര്‍ണം പാറിക്കാനാനുള്ള പദ്ധതിയിലാണ് കുടുംബശ്രീയും പങ്കാളിയാവുന്നത്.

കുടുംബശ്രീ ജില്ലാ മിഷനു കീഴിലുള്ള തയ്യൽ യൂണിറ്റുകളിലെ കുടുംബശ്രീ പ്രവർത്തകര്‍ പതാക തയ്യാറാക്കും. സ്‌കൂളുകൾക്കാവശ്യമായ പതാകയുടെ എണ്ണം അധികൃതർ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം വീടുകളിലേക്കാവശ്യമായ പതാകയുടെ എണ്ണവും കൂടി മൊത്തം കണക്കാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെ അറിയിക്കും. ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here