ഗാസ: മൂന്ന് ദിവസത്തെ ഏറ്റുമുട്ടലിനൊടുവിലിനൊടുവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രയേലും പലസ്തീന്‍ സായുധ സംഘമായ ഇസ്ലാമിക് ജിഹാദും. ഇരുവരും തമ്മില്‍ പരസ്പരം സമാധാനം പുലര്‍ത്താനാണ് തീരുമാനം.
44 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതില്‍ പതിനഞ്ച് പേര്‍ കുട്ടികളാണ്. ഞായറാഴ്ച്ച രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇസ്രയേലിന്റെ തുടര്‍ച്ചയായ വ്യോമാക്രമണങ്ങളും പിന്നാലെ പലസ്തീന്റെ മിസൈല്‍ ആക്രമണവും വന്നു. എന്നാല്‍ ഇസ്ലാമിക് ജിഹാദിന് ഹമാസ് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല.
ഇരുപക്ഷവും ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാമെന്ന് തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ പരസ്പരം പ്രകോപനം പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളെല്ലാം ജനങ്ങള്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സര്‍വകലാശാലകളും തുറന്ന് പ്രവര്‍ത്തിക്കും. വിദ്യാര്‍ത്ഥികളോട് ക്ലാസുകളിലേക്ക് എത്താനും നിര്‍ദേശിച്ചിട്ടുണ്ട്. ഗാസ മുനിസിപ്പാലിറ്റി തെരുവിലെ മാലിന്യങ്ങളെല്ലാം നീക്കം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച്ചയാണ് ഇസ്രയേല്‍ ഗാസയില്‍ ബോംബ് വര്‍ഷിക്കാന്‍ തുടങ്ങിയത്. കെട്ടിടങ്ങള്‍ ഒന്നാകെ തകരുകയും, അഭയാര്‍ത്ഥി ക്യാമ്പ് ലക്ഷ്യമിട്ടും ആക്രമണമുണ്ടായിരുന്നു. ഇസ്ലാമിക് ജിഹാദിന്റെ അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യം വിശദീകരിച്ചത്. ഇസ്ലാമിക് ജിഹാദിന്റെ സീനിയര്‍ കമാന്‍ഡര്‍മാരെ ലക്ഷ്യമിട്ട് അതിശക്തമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. എന്നാല്‍ കൊല്ലപ്പെട്ട 44 പേരില്‍ പകുതിയും സാധാരണക്കാരാണെന്ന് പലസ്തീന്‍ അധികൃതര്‍ പറഞ്ഞു.