കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം അടച്ചു. എന്നാൽ നിലവിൽ വാർഡിലുള്ള രോഗികൾ തുടരും എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. ഇവിടെ ചികിത്സയിലുള്ള 16 രോഗികൾക്ക് പ്രത്യേക പരിരക്ഷ നൽകും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒപിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
രണ്ട് ദിവസം മുമ്പ് നഴ്സ് ആശുപത്രിയില്‍ ജോലിക്കെത്തിയിരുന്നു. നഴ്സിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡോക്ടർമാരും നഴ്സുമാരും ശുചീകരണ തൊഴിലാളികളും ഉൾപ്പടെ 24 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു.