ദുബായ്: ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിങ്ങില്‍ വമ്പന്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്താണ് നിലവില്‍ സൂര്യകുമാറുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചതാണ് സൂര്യകുമാര്‍ യാദവിന് കരുത്തായത്. ഇതില്‍ എടുത്തുപറയേണ്ടത് സൂര്യകുമാറും ഒന്നാം സ്ഥാനത്തുള്ള ബാബര്‍ അസമും തമ്മിലുള്ള റേറ്റിങ് പോയിന്റിലെ വ്യത്യാസമാണ്.
ബാബറിനെക്കാള്‍ രണ്ട് പോയിന്റ് മാത്രം വ്യത്യാസത്തിലാണ് സൂര്യ രണ്ടാം സ്ഥാനത്തുള്ളത്. ബാബറിന് 818 പോയിന്റും സൂര്യക്ക് 816 പോയിന്റുമാണുള്ളത്. നാലാം ടി20യില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാല്‍ ബാബറിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കെത്താനും സൂര്യക്ക് സാധിച്ചേക്കും. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങിലെ ആദ്യ 10ലെ ഏക ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍ യാദവ്.
14ാം സ്ഥാനത്തുള്ള ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ താരങ്ങളില്‍ സൂര്യക്ക് താഴെ മികച്ച റാങ്കിങ് ഉള്ള താരം. കെ എല്‍ രാഹുല്‍ 20ാം സ്ഥാനത്താണ്. രോഹിത് ശര്‍മ 16ാം സ്ഥാനത്ത് തുടരുമ്പോള്‍ വിരാട് കോലി ഒരു സ്ഥാനം പിന്നോട്ടിറങ്ങി 28ാം സ്ഥാനത്താണ്. ശ്രേയസ് അയ്യരും ഒരു സ്ഥാനം മെച്ചപ്പെടുത്തി 25ാം സ്ഥാനത്തേക്കെത്തി.