പ്ലസ് വൺ ക്ലാസ്സുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങും

0
58

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് അഞ്ചിന് (വെള്ളിയാഴ്ച) ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രണ്ടാം ഘട്ട അലോട്ട്മെന്റ് 15 ന് പ്രസിദ്ധീകരിച്ച് 16, 17 തീയതികളില്‍ പ്രവേശനം നടക്കും. മൂന്നാം ഘട്ട അലോട്ട്മെന്റ് 22 ന് പ്രസിദ്ധീകരിച്ച് 25 ന് പ്രവേശനം നടക്കും. പ്ലസ് വണ്‍ ക്ലാസ്സുകള്‍ ഈ മാസം 25ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കും. സ്കൂളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായി 126 കോടി സർക്കാർ അനുവദിച്ചു. കേന്ദ്രസര്‍ക്കാര്‍ 142 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്. 2022 – 23 അധ്യയന വർഷം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉണ്ടാകും. ഹയർ സെക്കൻഡറി സ്കൂളുകൾ ഇനി പ്രിൻസിപ്പാളിന്റെ കീഴിലാവും. ഹെഡ്മാസ്റ്റർമാർ വൈസ് പ്രിൻസിപ്പാൾമാരാകും.

സ്കൂള്‍ യുവജനോത്സവം 2023 ജനുവരി 3 മുതല്‍ ഏഴ് വരെ  കോഴിക്കോട് നടക്കും. ശാസ്ത്രോൽസവം നവംബറിൽ എറണാകുളത്ത് നടക്കും.  കായിക മേള നവംബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here