കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് 12-ാം മെഡൽ

0
59

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ പുരുഷൻമാരുടെ 96 കിലോ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ വികാസ് താക്കൂറിന് വെള്ളി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സ്നാച്ചിൽ 155 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 199 കിലോയും ഉയർത്തിയാണ് വികാസ് വെള്ളി മെഡൽ സ്വന്തമാക്കിയത്.

താരത്തിന്റെ മൂന്നാം കോമൺവെൽത്ത് ഗെയിംസ് മെഡലാണിത്. 2014-ൽ ഗ്ലാസ്ഗൗവിൽ വെള്ളി നേടിയ താരം 2018-ൽ ഗോൾഡ് കോസ്റ്റിൽ വെങ്കല മെഡലും നേടിയിരുന്നു. മിരാബായ് ചാനു, ജെറെമി ലാൽറിന്നുൻഗ, അചിന്ത ഷെവുലി, സൻകെത് സാർഗർ, ബിന്ദ്യാറാണി റാണി, ഗുരുരാജ പൂജാരി, ഹർജിന്ദർ കൗർ എന്നിവർക്ക് പിന്നാലെ ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യ നേടുന്ന എട്ടാമത്തെ മെഡലാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here