IND vs ZIM: – ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

0
85

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയാണ് മൂന്നു മല്‍സരങ്ങള്‍ക്കുള്ള ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. വെസ്റ്റ്് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ ടീമിനെ നയിച്ച ശിഖര്‍ ധവാന്‍ തന്നെ സിംബാബ്‌വെയിലും ക്യാപ്റ്റനായി തുടരും.

സഞ്ജു സാംസണിലെ ഈ പരമ്പരയിലും ടീമില്‍ നിലനിര്‍ത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യയുടെ ഏകദിന സ്‌ക്വാഡിലെ പുതുമുഖം രാഹുല്‍ ത്രിപാഠിയാണ്. പരിക്കേറ്റു കുറച്ചുകാലമായി ടീമിനു പുറത്തായിരുന്ന സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും സീം ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ചാഹറും ടീമില്‍ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കൂടാതെ റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയവരൊന്നും തന്നെ സിംബാബ്‌വെയുമായുള്ള പരമ്പരയില്‍ കളിക്കുന്നില്ല. കൂടാതെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ കെഎല്‍ രാഹുലിനും ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ഭൂരിഭാഗം പേരെയും സെലക്ഷന്‍ കമ്മിറ്റി നിലനിര്‍ത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ഏകദിന ടീം : ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

LEAVE A REPLY

Please enter your comment!
Please enter your name here