വയനാട് ജില്ലയിലെ മുണ്ടകെെ, ചൂരൽമല പ്രദേശങ്ങളിലേത് കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമായി മാറി. മൂന്നാം ദിവസം രാവിലെ മരിച്ചവരുടെ എണ്ണം 264 ആയി ഉയർന്നു. ഇരുനൂറിൽപരം ആളുകളെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. മൂന്നാം ദിവസം രക്ഷാപ്രവർത്തം സെെന്യം ആരംഭിച്ചു. ബെയ്‌ലി പാലത്തിൻ്റെ നിർമാണം ഇന്ന് പൂർത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം.വയനാട്ടിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയരുമെന്ന് റിപ്പോർട്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ഇന്ന് വയനാട്ടിൽ.എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലുമായി 3022 പുരുഷന്‍മാരും 3398 സ്ത്രീകളും 1884 കുട്ടികളും 23 ഗര്‍ഭിണികളും കഴിയുന്നു.വയനാട്ടിൽ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8304 പേർ; കുടുങ്ങിക്കിടന്ന 1592 പേരെ രക്ഷപ്പെടുത്തി.ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തിയ 100-ൽ പരം മൃതദേഹങ്ങളുടെ പോസ്മോർട്ടം നിലമ്പൂരിൽ പൂർത്തിയായി.വയനാട് ദുരന്തത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ 15 ഹിറ്റാച്ചികൾ പ്രദേശത്ത് എത്തിച്ചതായി റവന്യൂ മന്ത്രി അറിയിച്ചു.