ആറാം ദിനവും സജീവമായി 27-ാമത് കേരള രാജ്യന്തര ചലച്ചിത്രമേള. വിവിധ സിനിമകളുടെ പ്രദര്‍ശനത്തിനൊപ്പം ചലച്ചിത്രമേഖലയിലെ വിദഗ്ധര്‍ പങ്കെടുത്ത സംവാദങ്ങളും പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററില്‍ നടന്നു.
ആദ്യ ദിനം മുതല്‍ ചലച്ചിത്ര താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും മേള സജീവമായിരുന്നു. സിനിമ പ്രദര്‍ശനങ്ങള്‍ കാണാനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനുമായാണ് സിനിമ-സീരിയല്‍ താരങ്ങള്‍ ഐഎഫ്എഫ്കെ വേദിയിലെത്തിയത്.ഡെലിഗേറ്റുകള്‍ക്കൊപ്പം സിനിമകള്‍ കണ്ടും ചര്‍ച്ചയില്‍ പങ്കെടുത്തും താരങ്ങളും മേളയില്‍ സജീവമായി
സ്ക്രീനില്‍ മാത്രം കണ്ടിട്ടുള്ള നടി നടന്മാരെ അടുത്ത് കാണാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം ഡെലിഗേറ്റുകള്‍ മറച്ചുവച്ചില്ല. സെല്‍ഫിയെടുത്തും കുശലം പറഞ്ഞും താരങ്ങളും മേളയില്‍ സജീവമായി.
12000ത്തോളം ഡെലിഗേറ്റുകളാണ് ഇത്തവണ മേളയില്‍ പങ്കെടുക്കുന്നത്. 200 ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി പങ്കെടുക്കുന്ന മേളയില്‍ 40 ഓളം പേര് വിദേശരാജ്യങ്ങളില്‍നിന്നുള്ളവരാണ്.