മൂന്നാര്‍: ലോക്കാട് എസ്‌റ്റേറ്റിലെ ശാന്തന്‍കുമാര്‍ ശുഭാ ദമ്പതികളുടെ രണ്ട് വയസ്സുകാരന്‍ മകന്‍ ഷനവിന്റെ ഓര്‍മ്മ ശക്തി ആരെയും അമ്പരപ്പിക്കുന്നതാണ്. 100 ലോകരാഷ്ട്രങ്ങളില്‍ ഏത് രാജ്യത്തിന്റെ പേര് പറഞ്ഞാലും ഷനാവ് കൃത്യമായി ആ രാജ്യത്തിന്റെ പതാക ചൂണ്ടിക്കാണിച്ച് നല്‍കും. മാത്രമല്ല വാഹനകമ്പനികളുടെ പേരുപറഞ്ഞാല്‍ അവയുടെ ലോഗോ തിരിച്ചറിയാനും രാജ്യത്തെ നേതാക്കള്‍, പക്ഷികള്‍, പുഷ്പങ്ങള്‍, പഴങ്ങള്‍ തുടങ്ങി അറുന്നൂറോളം വാക്കുകള്‍ കൃത്യമായി തിരിച്ചറിയാനും കുഞ്ഞ് ഷാനവിന് കഴിയും. രണ്ട് വയസ്സും നാല് മാസവും പ്രായമുള്ള ഷനവ് ഓര്‍മ്മ ശക്തികൊണ്ട് ശ്രദ്ധ നേടുകയാണ്.
മൂന്നാര്‍ ലോക്കാട് എസ്‌റ്റേറ്റിലെ ശാന്തന്‍കുമാര്‍ ശുഭാ ദമ്പതികളുടെ മകനാണ് രണ്ട് വയസ്സുകാരന്‍ ഷനവ്. ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടാന്‍ ഷാനവിന് അവസരം ലഭിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി വേണ്ടുന്ന സാമ്പത്തിക ചിലവ് ഷാനവിന്റെ മാതാപിതാക്കളെ കുഴക്കുന്നുണ്ട്. കുരുന്നു പ്രായത്തിലെ ഓര്‍മ്മശക്തിയും ബുദ്ധിവൈഭവവുമാണ് ഷനവിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇംഗ്ലീഷ് അക്ഷരമാലയും ഒന്ന് മുതല്‍ അമ്പത് വരെയുള്ള സഖ്യകളും ശശീരഭാഗങ്ങളുടെ പേരുകളും വിവിധ നിറങ്ങളും വിവിധ മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ലോഗോയും കുഞ്ഞ് ഷനവിന്റെ വലിയ ബുദ്ധിയിലുണ്ട്. ഷാനവിന്റെ ബുദ്ധിവൈഭവം കണ്ടറിയുന്നവര്‍ അതിശയത്തോടെയാണ് മടങ്ങുന്നത്.