ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആവേശ കാഴ്ചകള്‍ ഇന്ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന ചടങ്ങുകള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. നിലവില്‍ വിവിധ പരിപാടികള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി നടക്കുന്നുണ്ട്. ഇന്ന് വൈകീട്ട് 11.30 ഓടെയാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. 72 രാജ്യങ്ങളില്‍ നിന്നായി 5054ഓളം താരങ്ങളാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. 280ഓളം മത്സരങ്ങളിലാണ് താരങ്ങള്‍ മാറ്റുരക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പതാകയേന്തുക വനിതാ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം പിവി സിന്ധുവാകും. നീരജ് ചോപ്രയെയാണ് ഇന്ത്യയുടെ പതാകവാഹകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം കോണ്‍വെല്‍ത്ത് ഗെയിംസിനുണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് പകാരം പതാകയേന്താന്‍ സിന്ധുവിനെ തിരഞ്ഞെടുത്തത്.