ചലച്ചിത്ര പുരസ്കാരത്തിന്റെ മധുരം നുണഞ്ഞ് ശശി തരൂരിന്റെ സഹോദരി

0
53

കേരള ടൂറിസത്തിനുവേണ്ടി ഇൻവിസ് മൾട്ടിമീഡിയ നിർമിച്ച് സിറാജ് ഷാ സംവിധാനംചെയ്ത ‘റാപ്‌സഡി ഓഫ് റെയിൻസ്-മൺസൂൺസ് ഓഫ് കേരള’ എന്ന ഡോക്യുമെന്ററിക്ക്‌ ശബ്ദം നൽകിയതിനാണ് ശോഭാ തരൂരിന് ദേശീയപുരസ്കാരം ലഭിച്ചത്.

ഇക്കുറി ദേശീയ ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചപ്പോൾ, പുള്ളിയുടുപ്പിട്ട് പോണി ടെയിൽ കെട്ടിയ ഒരു രണ്ടുവയസ്സുകാരി പെൺകുട്ടി അമുലിന്റെ പരസ്യബോർഡുകളിലൂടെ വെണ്ണ വെച്ചുനീട്ടി. മികച്ച വോയ്സ് ഓവർ വിവരണത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ ശോഭാ തരൂർ തന്നെയാണ് അമുൽ പരസ്യത്തിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന പെൺകുട്ടി.

അമുൽഗേൾ ഇന്നും കൊച്ചുകുട്ടിയായി വെണ്ണ നുണഞ്ഞിരിക്കുമ്പോൾ ആ പരസ്യത്തിന് മോഡലായ ശോഭാ തരൂർ ശ്രീനിവാസൻ അമേരിക്കയിലിരുന്ന് ദേശീയ അവാർഡിന്റെ മധുരം നുണയുന്നു. ശശി തരൂർ എം.പി.യുടെ മൂത്തസഹോദരികൂടിയായ ശോഭ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമാണ്.

കേരള ടൂറിസത്തിനുവേണ്ടി ഇൻവിസ് മൾട്ടിമീഡിയ നിർമിച്ച് സിറാജ് ഷാ സംവിധാനംചെയ്ത ‘റാപ്‌സഡി ഓഫ് റെയിൻസ്-മൺസൂൺസ് ഓഫ് കേരള’ എന്ന ഡോക്യുമെന്ററിക്ക്‌ ശബ്ദം നൽകിയതിനാണ് ശോഭാ തരൂരിന് ദേശീയപുരസ്കാരം ലഭിച്ചത്. കേരളത്തിലെ മഴയുടെ സകലഭാവങ്ങളും മഴയോടുചേർന്നുള്ള മിത്തുകളും ഉത്സവങ്ങളും വിശ്വാസങ്ങളും എല്ലാം ചേർന്നതാണ് ഈ ഇരുപതുമിനിറ്റ് ചിത്രം.

മലയാളവും ഇംഗ്ലീഷും ഇഴകലർന്ന് മധുരസ്വരത്തിൽ ശോഭ ഈ മഴയാത്രയെ വിവരിച്ചതിനാണ് പുരസ്കാരം. അമേരിക്കയിൽ അഭിഭാഷകയായ ശോഭ, ശാരീരികവെല്ലുവിളി നേരിടന്നവർക്കിടയിൽ സന്നദ്ധസേവനവും നടത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here