ഭുവനേശ്വര്‍: ഒഡീഷയിലെ ബ്രജ്‌രാജ്‌നഗര്‍ നിയമസഭാ സീറ്റില്‍ ബിജു ജനതാദളിന് വമ്പന്‍ ജയം. ഭരണകക്ഷിക്ക് അനുകൂലമായ വികാരമാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്. 65000 വോട്ടുകള്‍ക്ക് അധികമാണ് ബിജെഡിയുടെ അളക മൊഹന്തി വിജയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസും ബിജെപിയും ഇവിടെ തകര്‍ന്ന് തരിപ്പണമായി. കോണ്‍ഗ്രസിന്റെ കിഷോര്‍ പട്ടേലാണ് രണ്ടാം സ്ഥാനത്ത്. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തിരിക്കുന്നത്. തുടക്കം മുതല്‍ വളരെ മുന്നിലായിരുന്നു അളക. 16ാം റണ്‍സ് വോട്ടെണ്ണുമ്പോള്‍ അവര്‍ക്ക് 75317 വോട്ടുകള്‍ ലഭിച്ചിരുന്നു. അതേസമയം ബിജെപിക്ക് ലഭിച്ചിരുന്നത് 18897 വോട്ടായിരുന്നു. കോണ്‍ഗ്രസിന് 21221 വോട്ടും ലഭിച്ചിരുന്നു. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വിജയം കൂടിയാണിത്.