സച്ചി ഉണ്ടായിരുന്നെങ്കില്‍ ….

0
74

ദേശീയ അവാര്‍ഡ് നേടിയ വാര്‍ത്ത അറിഞ്ഞതിനുശേഷം ഏറെ സന്തോഷത്തിലാണ് സച്ചിയുടെ ഭാര്യ സിജി. അവാര്‍ഡിനെ കുറിച്ച് സച്ചി എപ്പോഴും സംസാരിക്കുമായിരുന്നു.അതായിരുന്നു സ്വപ്നം. അയ്യപ്പനും കോശിയും എഴുതി തുടങ്ങുന്നതിന് മുമ്പേ തന്നെ അവാര്‍ഡുകളെ കുറിച്ച് സംസാരിക്കുമായിരുന്നു.രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കും…ചര്‍ച്ചകളുണ്ടാവും.സച്ചിയുടെ ഭാര്യ സിജി പറഞ്ഞു.

നിരവധി കഥകള്‍ ബാക്കിവെച്ചാണ് സച്ചി മടങ്ങിയത്. അയ്യപ്പനും കോശിക്കും മുകളില്‍ നില്‍ക്കുന്ന കഥകളായിരുന്നു ബാക്കിവെച്ച് പോയത്. സച്ചിയുടെ സിനിമ ഇനി ഒരിക്കലും ഉണ്ടാകില്ല, എന്നാല്‍ സച്ചിയുടെ കഥകള്‍ സിനിമകളാക്കാനുള്ള ശ്രമത്തിലാണ്. അവാര്‍ഡ് വാങ്ങാന്‍ പോകുമ്പോള്‍ സച്ചിയുടെ സഹോദരി കൂടെ വരണമെന്നാണ് ആഗ്രഹം. കാരണം സച്ചിയുടെ എഴുത്തിനെ അവര്‍ അത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്. സച്ചിയും സഹോദരിയും തമ്മില്‍ നല്ല ആത്മബന്ധമായിരുന്നു.അവര്‍ എപ്പോഴും കവിതകളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും എഴുത്തിനെക്കുറിച്ചുമൊക്കെ ദീര്‍ഘമായി സംസാരിക്കുമായിരുന്നു.സച്ചിയുടെ സിനിമകള്‍ ഇനി ഇല്ലെങ്കിലും സച്ചിയുടെ കഥകള്‍ സിനിമകളാക്കാനുള്ള ശ്രമത്തിലാണെന്നും സിജി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here