ഒട്ടാവ: കാനഡയിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ക്യൂബെക്കിൽ മാത്രം രോഗം ഭേദമാകുന്നവരുടെ എണ്ണം പ്രതിദിനം അരലക്ഷമായി ഉയർന്നിട്ടുണ്ട്. രോഗം ഭേദമാകുന്നവരുടെ കണക്ക് 90 ശതമാനം ആണെന്നാണ് റിപ്പോർട്ട്.
രാജ്യത്താകെ 96,000 പേർ രോഗമുക്തരായതായാണ് റിപ്പോർട്ട്. രോഗമുക്തരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താൻ പുതിയ രീതിയിലുള്ള മാർഗങ്ങളാണ് അവലംബിക്കുന്നതെന്ന് കാനഡയിലെ ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.
നേരത്തെയുള്ള കണക്കുകൾ പ്രകാരം നിരവധി തെറ്റുകൾ കടന്നു കൂടിയിട്ടുണ്ടാകുമെന്നും സർവകലാശാല പറയുന്നു.വെള്ളിയാഴ്ചയിലെ കണക്കുകൾ പ്രകാരം കാനഡയിൽ ആകെ രോഗബാധിതരായവരുടെ 88 ശതമാനം പേരും ഇതിനകം സുഖം പ്രാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.