ബിഗ് ബോസ് മലയാളം സീസൺ 5 ആവേശപരമായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ അനിയന്‍ മിഥുനിന്റെ പ്രണയകഥയാണ് ചർച്ചയായി മാറിയിരിക്കുന്നത്. ബിഗ് ബോസ് വീട്ടില്‍ അനിയന്‍ മിഥുന്‍ പറഞ്ഞ കഥകളെല്ലാം പച്ചക്കള്ളമാണെന്നും അയാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ സാധിക്കുമെന്നും പറയുകയാണ് മേജര്‍ രവി.
രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളിലൊന്നായ ആര്‍മിയെക്കുറിച്ച് ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കേസെടുക്കാന്‍ സാധിക്കും. കാശ്മീരില്‍ രാജ്യത്തിന് വേണ്ടി നിയോഗിയ്ക്കപ്പെട്ട ഒരു കമാന്‍ഡോ തന്റെ പിന്നാലെ നടന്നു എന്ന് പറയുമ്പോള്‍ വനിത ഉദ്യോഗസ്ഥരെ അപമാനിക്കുന്നതായാണ് തോന്നിയതെന്നും വിഷയത്തിൽ മേജർ രവി പ്രതികരിച്ചു.