റോഡ് മുറിച്ചു കിടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; യുവാവിനെതിരെ നരഹത്യാക്കുറ്റം.

0
63

മൂവാറ്റുപുഴയിലെ വിദ്യാർത്ഥിനിയുടെ മരണത്തിനു യുവാവിനെതിരെ നരഹത്യാ കുറ്റം. ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയിക്കെതിരെയാണ് നരഹത്യാക്കുറ്റം ചുമത്തിയത്. നിർമല കോളജ് വിദ്യാർഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്.

അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. ആൻസൺ റോയിയുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നാണ് വിവരം. ഇന്നലെ വൈകിട്ടാണ് മൂവാറ്റുപുഴ നിർമല കോളജിന് മുന്നിൽ ബൈക്കിടിച്ച് വിദ്യാർത്ഥിനി മരിച്ചത്.

സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. ബൈക്കോടിച്ച യുവാവിനെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നിലാണ് സഹപാഠികൾ പ്രതിഷേധിച്ചത്. വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണമായ യുവാവിനെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ അമിത വേഗത്തിൽ എത്തിയ ബൈക്ക് പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന കോട്ടയം സ്വദേശിയായ അനുശ്രീ പരുക്കുകളോടെ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here