ഉറക്കത്തിന്‍റെ രീതി ശരിയല്ലാത്തതിനാല്‍ തോള്‍ വേദന;

0
95

ഉറക്കം ശരിയായില്ലെങ്കില്‍ അത് പലവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമുണ്ടാക്കും. എന്നാല്‍ ഉറക്കം ശരിയായില്ലെങ്കില്‍ മാത്രമല്ല, ഉറങ്ങുന്ന രീതി ശരിയായില്ലെങ്കിലും അത് ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കും. ഉറങ്ങുമ്പോള്‍ കിടപ്പ് ശരിയാകാത്തത് മൂലം തോള്‍ വദന ( Shoulder Pain ) , കഴുത്ത് വേദന, നടുവേദന എല്ലാം അനുഭവപ്പെടാം.

ഇത്തരത്തില്‍ തോള്‍വേദന വന്നാല്‍ എന്ത് ചെയ്യണം? ഇങ്ങനെ കിടപ്പുരീതി ശരിയല്ലാത്തത് മൂലമുണ്ടാകുന്ന ശരീരവേദന മണിക്കൂറുകളോളം നീളുന്നത് മറ്റ് കാര്യങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാം. അപ്പോള്‍ തോള്‍വേദനയ്ക്ക് ആശ്വാസം പകരുന്ന വളരെ ലളിതമായ ചില വ്യായാമമുറകളാണ് ( Exercise for Body pain )  ഇനി പരിചയപ്പെടുത്തുന്നത്.

ഒന്ന്…

സീറ്റഡ് ട്വിസ്റ്റ്സ് എന്നാണിതിനെ വിളിക്കുന്നത്. ഇരുന്നിടത്ത് തന്നെ വച്ച് ചെയ്യാവുന്നതാണിത്. ആദ്യം ഇരിക്കുന്ന കസേരയില്‍ നിന്ന് വലതുവശത്തേക്ക് തിരിയാം. കസേരയുടെ കയ്യില്‍ പിടിച്ച ശേഷം പിറകിലേക്ക് പരമാവധി എത്ര തിരിഞ്ഞ് നോക്കാൻ സാധിക്കുമോ അത്രയും നോക്കും. ഇതിലൂടെ സ്ട്രെച്ചിംഗ് ആണ് ചെയ്യുന്നത്. ഇത് പത്ത് സെക്കൻഡ് ഹോള്‍ഡ് ചെയ്യണം. അതുകഴിഞ്ഞ് ഇടതുവശത്തും ഇങ്ങനെ തന്നെ ആവര്‍ത്തിക്കാം. രണ്ട് റൗണ്ടെങ്കിലും ഇത് പോകാം.

രണ്ട്…

രണ്ടാമതായി ഹെഡ്റോള്‍സ് അഥവാ വളരെ ലളിതമായി തല ചുറ്റിച്ചെടുക്കുന്ന വ്യായാമമാണ്. ഇതിനായി ആദ്യം തന്നെ സ്ട്രെയ്റ്റ് ആയി നില്‍ക്കുക. ഇനി തല അല്‍പം താഴ്ത്തിക്കൊണ്ടുവന്ന് പിന്നീട് 360 ഡിഗ്രിയില്‍ വൃത്താകൃതിയില്‍ ചുറ്റിക്കുക. നാലഞ്ച് തവണ ഇത് ചെയ്ത ശേഷം ഒരു ബ്രേക്ക് കൊടുത്ത് വീണ്ടും അടുത്ത വശത്തേക്ക് ചെയ്യാം. ഇത് തോള്‍ വേദനയ്ക്ക് മാത്രമല്ല ( Shoulder Pain ) കഴുത്തുവേദനയ്ക്കും ആശ്വാസം പകരും.

മൂന്ന്…

ഇനിയൊരു യോഗ പോസാണ് ചെയ്യാനുള്ളത്. ഡൗണ്‍വാര്‍ഡ് ഡോഗ് പോസ്. ഇതിനായി ആദ്യം തറയില്‍ കമഴ്ന്നുകിടക്കുക. ശേഷം തലയൊഴികെയുള്ള ശരീരഭാഗം പതിയെ ഉയര്‍ത്തി ഒരു മലയുടെ രൂപത്തിലാക്കുക. പൊസിഷൻ കൃത്യമായി അറിയാൻ ചിത്രം നോക്കൂ.പൊസിഷനിലെത്തിയാല്‍ പത്ത് സെക്കൻഡ് ഹോള്‍ഡ് ചെയ്യുക. ശേഷം റിലാസ്ക്സ് ചെയ്ത് വീണ്ടും ആവര്‍ത്തിക്കാം. ഇതൊരു പത്ത് തവണയെങ്കിലും ചെയ്യാം.

നാല്…

അടുത്തതായി ചൈല്‍ഡ് പോസ് യോഗ പോസാണ് ചെയ്യേണ്ടത്. ഇതിനായി ആദ്യം തന്നെ മുട്ട് മടക്കി സ്ട്രെയിറ്റായി ഇരിക്കുക. ശേഷം പതിയെ കൈകള്‍ മുന്നോട്ട് പരമാവധി നീട്ടി തറയിലേക്ക് വലിച്ചുവയ്ക്കുക. മുഖവും നെറ്റിയുമെല്ലാം തറയോട് അടുപ്പിച്ചായിരിക്കണം വയ്ക്കേണ്ടത്. പോസ് കൃത്യമായി അറിയാൻ ചിത്രം നോക്കൂ

പൊസിഷനില്‍ ആയിക്കഴിഞ്ഞാല്‍ പത്ത് – പതിനഞ്ച് സെക്കൻഡ് ഹോള്‍ഡ് ചെയ്യാം. ഇതിന് ശേഷം റിലാക്സ് ചെയ്തുകഴിഞ്ഞ് വീണ്ടും പൊസിഷനില്‍ വരാം. നാലോ അഞ്ചോ തവണ ഇത് ( Exercise for Body pain ) ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here