ലണ്ടന്‍: ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഓവലില്‍ നടക്കാന്‍ പോവുകയാണ്. ടി20 പരമ്പര 2-1ന് ഇന്ത്യ നേടിയതിന് ഏകദിനത്തിലൂടെ കണക്ക് വീട്ടാമെന്നാണ് ആതിഥേയരായ ഇംഗ്ലണ്ട് കരുതുന്നത്. രണ്ട് ടീമിനൊപ്പവും ശക്തമായ താരനിരയുള്ളതിനാല്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ വിരാട് കോലി ഉണ്ടായേക്കില്ലെന്നാണ് വിവരം.
മൂന്നാം ടി20ക്കിടെ പരിക്കേറ്റതോടെയാണ് കോലിക്ക് ആദ്യ ഏകദിനം നഷ്ടമാവുന്നതെന്നാണ് റിപ്പോര്‍ട്ട്. കാല്‍ത്തുടക്ക് പരിക്കേറ്റതാണ് കോലിക്ക് തിരിച്ചടിയായത്. മോശം ഫോമിന് പിന്നാലെ പരിക്കേറ്റത് കോലിക്ക് വലിയ തിരിച്ചടി നല്‍കുന്ന കാര്യമാണ്. കോലിക്ക് ആദ്യ ഏകദിനം നഷ്ടമായാല്‍ പകരം മൂന്നാം നമ്പറില്‍ ആരെ ഇന്ത്യ കളിപ്പിക്കും?. ഈ മൂന്ന് പേരിലൊരാളെ പരിഗണിക്കാം.
ഇന്ത്യക്ക് കോലിയുടെ പകരക്കാരനായി പരിഗണിക്കാവുന്നതാണ്. മൂന്നാം നമ്പറില്‍ കളിക്കാന്‍ നിലവില്‍ ഏറ്റവും മികച്ച താരം ശ്രേയസ് അയ്യര്‍ തന്നെയാണ്. ഇംഗ്ലണ്ടില്‍ നേരത്തെ കളിച്ച് പരിചയസമ്പത്തും ശ്രേയസിനുണ്ട്. എന്നാല്‍ സമീപകാലത്തായി ഷോര്‍ട്ട് ബോളുകളില്‍ കുടുങ്ങുന്നതാണ് ശ്രേയസിന്റെ പ്രശ്‌നം.
മൂന്നാം നമ്പറില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് ഇഷാന്‍ കിഷന്‍. നിലവില്‍ ഏകദിന ടീമില്‍ ഇഷാന് വലിയ അവസരം ലഭിച്ചിട്ടില്ല. വിരാട് കോലി കളിച്ചാല്‍ ഇഷാന്‍ പ്ലേയിങ് 11 പുറത്തിരിക്കേണ്ടി വരും.
സൂര്യകുമാര്‍ കോലിയുടെ അഭാവം മൂന്നാം നമ്പറില്‍ നികത്താന്‍ കെല്‍പ്പുള്ളവനാണ്. ശ്രേയസ് അയ്യരിനെയോ ഇഷാന്‍ കിഷനെയോ പകരം നാലാം നമ്പറില്‍ കളിപ്പിക്കുകയും ചെയ്യാം. നിലയുറുപ്പിച്ച് കളിക്കാനും അതിവേഗം റണ്‍സുയര്‍ത്താനും കെല്‍പ്പുള്ള സൂര്യകുമാറിനെ ഇന്ത്യക്ക് മൂന്നാം നമ്പറിലേക്ക് പരിഗണിക്കാവുന്നതാണ്.