തൊടുപുഴ • കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി. അങ്കണവാടികൾക്കും നഴ്സറികൾക്കും അവധി ബാധകമാണ്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല.
ജില്ലയിൽ ശക്തമായ മഴ അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. ജില്ലയിലെ എസ്റ്റേറ്റ് മേഖലകളിൽ തൊഴിലാളികളെക്കൊണ്ടു ജോലി ചെയ്യിക്കുന്നതിനു കലക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.