വേനല്‍ക്കാലം ആരംഭിച്ചതോടെ വിപണികളില്‍ മണ്‍പാത്രങ്ങള്‍ വീണ്ടും ഇടംപിടിച്ചിരിക്കുകയാണ്. വലിയ മാളുകളിലും വഴിയോരത്തെ ചെറിയ കടകളിലുമുള്‍പ്പെടെ എല്ലായിടത്തും മണ്‍പാത്രങ്ങളും, ഗ്ലാസ്സുകളും, കുപ്പികളും കാണാം. വേനല്‍ക്കാലത്ത് മണ്‍പാത്രത്തിലെ വെള്ളം കുടിച്ചാല്‍ ധാരാളം ഗുണങ്ങളുണ്ട്. ഫ്രിഡ്ജിലെ തണുത്ത വെള്ളം കുടിക്കുന്നതിനേക്കാള്‍ ഏറെ ആരോഗ്യകരമാണ് മണ്‍പാത്രത്തിലെ വെള്ളം കുടിക്കുന്നതെന്ന് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നുണ്ട്.
മണ്‍പാത്രത്തില്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍?
മണ്‍പാത്രത്തില്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ്, വേനല്‍ക്കാലത്ത് ഏത് പാത്രത്തിലാണ് വെള്ളം കുടിക്കേണ്ടത് എന്നൊക്കെ എല്ലാവരുടെയും മനസില്‍ ഉയരുന്ന ചോദ്യങ്ങളാണ്. വേനല്‍ക്കാലത്ത് ഗ്ലാസിലോ ചെമ്പ് പാത്രത്തിലോ മണ്‍പാത്രത്തിലോ സൂക്ഷിച്ചിരിക്കുന്ന വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധന്‍ കാഞ്ചന്‍ പറയുന്നത്. മണ്‍പാത്രത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതും വളരെ നല്ലതായാണ് കണക്കാക്കപ്പെടുന്നത്. മണ്‍കുടത്തില്‍, അതായത് മണ്‍പാത്രത്തിലെ വെള്ളം കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കുമെന്ന് സര്‍ ഗംഗാ റാം ആശുപത്രിയിലെ പോഷകാഹാര വിദഗ്ധന്‍ ഡോ.കാഞ്ചന്‍ പറയുന്നു. ഇത് മെറ്റബോളിസം വര്‍ധിപ്പിക്കുകയും ദഹനശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മണ്‍പാത്ര നിര്‍മ്മാണം വര്‍ധിച്ചുവരികയാണ്
ആളുകള്‍ മണ്‍പാത്രങ്ങള്‍ വാങ്ങുന്ന പ്രവണത വീണ്ടും തുടങ്ങിയിരിക്കുന്നതായി വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. ഇവയില്‍ വലിയ ചിത്രങ്ങളും മനോഹരമായ ചിത്രപ്പണികളും ചെയ്തിട്ടുണ്ട്. പാചക പാത്രങ്ങളില്‍ കളിമണ്‍ കുപ്പികളും ഗ്ലാസ് പാത്രങ്ങളും ട്രെന്റിങ് ലിസ്റ്റിലാണ്. വേനല്‍ക്കാലമായതോടെ വീണ്ടും മണ്‍പാത്രങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചു. ഡല്‍ഹി പോലുള്ള വന്‍ നഗരങ്ങളില്‍ താമസിക്കുന്നവരും അടുക്കളയില്‍ വെള്ളം സൂക്ഷിക്കാന്‍ ഫ്രിഡ്ജിന് പകരം മണ്‍പാത്രങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.