തിരുവനന്തപുരം: കോവിഡ് കേസുകൾ സംസ്ഥാനത്ത് വർധിച്ച് വരുന്ന സാഹചര്യത്തിൽ മാസ്ക് ഉപയോഗം കർശനമാക്കി സർക്കാർ. പൊതുഇടങ്ങൾ, ഒത്തുചേരലുകൾ, ജോലി സ്ഥലങ്ങൾ, വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ എന്നിങ്ങനെയുള്ള സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി.
ഉത്തരവ് ലംഘിച്ചാൽ 2005-ലെ ദുരന്ത നിവാരണ നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ അനുസരിച്ചുള്ള ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകൾ 3000 നും മുകളിലായാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരാഴ്ചക്കിടെ 40 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുമുണ്ട്.