യുഎഇ കറന്‍സിയെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍

0
93

ഉമ്മുല്‍ഖുവൈന്‍: യുഎഇ കറന്‍സിയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍. ഗള്‍ഫ് പൗരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി ഉമ്മുല്‍ഖുവൈന്‍ പൊലീസ് അറിയിച്ചു.

വീഡിയോ വൈറലായതോടെ സൈബര്‍ക്രൈം വിഭാഗം ഇയാളെ കണ്ടെത്തുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചെന്നും ഉമ്മുല്‍ഖുവൈന്‍ സിഐഡി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുമൈദ് മത്തര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here