ഐന്തോവൻ
പ്രോ ഹോക്കി ലീഗ് മത്സരങ്ങള്‍ ഇന്ത്യ ജയത്തോടെ പൂര്‍ത്തിയാക്കി. അവസാന മത്സരത്തില്‍ അര്‍ജന്റീനയെ 2–1ന് തോല്‍പ്പിച്ചു.
ആകാശ്ദീപ് സിങ്ങും സുഖ്ജീത് സിങ്ങും ഗോളടിച്ചു. നെതര്‍ലൻഡ്സിനോട് 2–-3ന് തോറ്റശേഷമാണ് വിജയം.
ഇന്ത്യ 16 കളിയില്‍ എട്ട് ജയമടക്കം 30 പോയിന്റോടെ ഒന്നാമതാണ്. ഒമ്ബത് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലീഗില്‍ മറ്റ് ടീമുകളുടെ മത്സരങ്ങള്‍ പൂര്‍ത്തിയാകാനുണ്ട്. രണ്ടാംസ്ഥാനത്തുള്ള ബ്രിട്ടന് 12 കളിയില്‍ 25 പോയിന്റുണ്ട്. ഇന്ത്യയുടെ ഹര്‍പ്രീത് സിങ് 18 പോയിന്റോടെ ടോപ് സ്കോററാണ്.