രാജ്യത്ത് കൊവിഡ് കേസുകൾ ഇന്നും ഉയർന്ന് തന്നെ.

0
90

24 മണികൂറിനിടെ 13, 216 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 23 പേർ മരിച്ചു. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നു.

രാജ്യത്ത് മൂന്ന് മാസത്തിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന് പ്രതിദിന കൊവിഡ് ബാധിതരിൽ രേഖപ്പെടുത്തിയത്. മരണസംഖ്യയിലും വർധനയുണ്ടായി. രോഗമുക്തി നിരക്ക് 98.63 ശതമാനമായി കുറഞ്ഞു. പ്രതിദിന രോഗബാധിതരിൽ 81% കേസുകളും കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധിതർ. സംസ്ഥാനത്ത് ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് നിലവിലെ രോഗവ്യാപനത്തിന് കാരണമെന്ന് സംസ്ഥാനത്തെ ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് 8 ശതമാനത്തിന് മുകളിലായി.

LEAVE A REPLY

Please enter your comment!
Please enter your name here