തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുമായി ദേശിയ അന്വേക്ഷണ സംഘം പരിശോധന നടത്തുന്നു. പിടിപി നഗറിലെ വീട്ടിലാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. ഇതിനു ശേഷം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്സിലും സന്ദീപിന്റെ കാര്‍ബണ്‍ ഡോക്ടര്‍ വര്‍ക്ക്ഷോപ്പിലും സംഘം പരിശോധന നടത്തുമെന്നും അറിയിച്ചു.
വിമാനത്താവളം വഴി എത്തിക്കുന്ന സ്വര്‍ണം വര്‍ക്ക്ഷോപ്പില്‍ എത്തിച്ചാണ് വിതരണം ചെയ്തിരുന്നത്. ഇതേ തുടര്‍ന്നാണ് ഇവിടെയും എന്‍ഐഎ സംഘം പരിശോധന നടത്തുന്നത്. കൂടാതെ സ്വപ്നയുടെ വെള്ളയമ്പലത്തെ ഫ്ളാറ്റും സംഘം പരിശോധന നടത്തും.