നിയമലംഘകർക്ക് 1,000 രൂപ പിഴ ചുമത്തിയാൽ 500 രൂപ വിവരം നൽകുന്നവർക്ക് പാരിതോഷികം

0
55

ന്യൂഡൽഹി: പാർക്കിങ് നിയമങ്ങൾ ലംഘിച്ച് ആരെങ്കിലും വാഹനങ്ങൾ പാർക്ക് ചെയ്താൽ അതിന്റെ ഫോട്ടോ എടുത്ത് അധികൃതർക്ക് അയക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. നിയമലംഘകർക്ക് 1,000 രൂപ പിഴ ചുമത്തിയാൽ 500 രൂപയാണ് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുക. വൻ നഗരങ്ങളിൽ അനധികൃത പാർക്കിങ് വൻ പ്രശ്നം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

“അനധികൃതമായി പാർക്ക് ചെയ്‌ത വാഹനത്തിന്റെ ഫോട്ടോ അയക്കുന്നയാൾക്ക് 500 രൂപ സമ്മാനം ലഭിക്കുമെന്ന നിയമം ഞാൻ ഉടൻ കൊണ്ടുവരും. നിയമലംഘകർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ 1000 രൂപ പിഴയിട്ടാലാണ് ഫോട്ടോ അയക്കുന്നയാൾക്ക് ഈ തുക നൽകുക. അപ്പോൾ പാർക്കിങ് മൂലമുള്ള പ്രശ്‌നം പരിഹരിക്കപ്പെടും” -മന്ത്രി പറഞ്ഞു. പാർക്കിങ് സ്ഥലം ഉണ്ടാക്കാതെ വാഹനങ്ങൾ റോഡ് കൈയടക്കുന്നതിൽ മന്ത്രി ഖേദം പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here